ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ റഷ്യൻ സൈന്യം ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി സെലെൻസ്കി രംഗത്തെത്തിയത്.
ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ റഷ്യൻ സൈന്യത്തിനൊപ്പം യുക്രെയ്നിൽ യുദ്ധം ചെയ്യുന്നുണ്ടെന്നാണ് സെലെൻസ്കിയുടെ ആരോപണം. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ):
ഇന്ന് മേടം രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
മലപ്പുറം: സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലി ചെയ്യുന്ന എറണാകുളം കാലടി സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
ഫാമിലെ ജീവനക്കാർക്കായി ഒരുക്കിയ ക്വാർട്ടേഴ്സിലായിരുന്നു സജീവും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്. ......
കൊച്ചി: കെട്ടിടത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാനെന്ന പേരിൽ ലക്ഷങ്ങൾ ആവശ്യപ്പെട്ട കേസിൽ കൊച്ചി കോർപറേഷൻ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ (45), ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ (44) എന്നിവരെയാണ് വിജിലൻസ് എറണാകുളം യൂണിറ്റ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. ......
സമുദ്ര തൊഴിൽ സാധ്യതകൾ, പൈതൃകം, നീല സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് പ്രാധാന്യംകേരളത്തിലെ ലോക സമുദ്ര ദിനം 2026 ആഘോഷങ്ങൾക്ക് കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ തുടക്കമായി. കേരളത്തിന്റെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനും യുവതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) വൈസ് ചാൻസലർ പ്രൊഫ. ......
നിർദിഷ്ട കൊച്ചി ഓഷ്യനേറിയം ‘മിഷൻ സമുദ്ര’യുടെ കേന്ദ്രബിന്ദുവായും കേരളത്തിന്റെ വളർന്നുവരുന്ന നീല സമ്പദ്വ്യവസ്ഥയുടെ മുഖമുദ്രയായും മാറാൻ കഴിയുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. ......
കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശ്ലൈഹികസന്ദർശനത്തിനായി എത്യോപ്യയിലെത്തി. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിൽ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാതിഥിയാകും. ......
സംസ്ഥാനം ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിന് (Data-driven governance) ഒരുങ്ങുകയാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആവശ്യമായ ഡാഷ് ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ. ......
കൊച്ചി: സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസിന് തുടക്കം: ആദ്യ സംരംഭം പശ്ചിമബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിൽ .നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശൻ. ......